Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Client List

എപ്സ്റ്റീൻ: ചിലർക്കു പ്രിയപ്പെട്ടവൻ, മറ്റു ചിലർക്ക് വെറുക്കപ്പെട്ടവൻ

അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും കു​റെ​ക്കാ​ല​മാ​യി വി​വാ​ദ​ങ്ങ​ളി​ൽ മു​ങ്ങി നി​ൽ​ക്കു​ന്ന പേ​രാ​ണ് ജെ​ഫ്രി എ​പ്സ്റ്റീ​ൻ. ഈ ​ഒ​രു പേ​രു കാ​ര​ണം പേ​രു​ദോ​ഷം വ​ന്ന​വ​രും സ്ഥാ​നം പോ​യ​വ​രും അ​ധി​കാ​രം തെ​റി​ച്ച​വ​രും കു​ടും​ബ​ത്തി​ൽ​നി​ന്നു പു​റ​ത്താ​യ​വ​രു​മൊ​ക്കെ നി​ര​വ​ധി.

ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലും ഈ ​പേ​ര് രാ​ഷ്‌​ട്രീ​യ വി​വാ​ദ​ങ്ങ​ളി​ൽ കൊ​ഴു​ക്കു​ന്നു. അ​പ്പോ​ൾ ഉ​യ​രു​ന്ന പ​ല​രു​ടെ​യും സം​ശ​യം ഇ​താ​ണ്. ആ​രാ​ണ് ജെ​ഫ്രി എ​പ്സ്റ്റീ​ൻ? എ​ങ്ങ​നെ​യാ​ണ് അ​യാ​ൾ ഇ​ത്ര വ​ലി​യ വി​വാ​ദ​പു​രു​ഷ​നാ​യ​ത്?

ഒ​രു അ​മേ​രി​ക്ക​ൻ ധ​നി​ക​നും പ​ണ​മി​ട​പാ​ടു​കാ​രനും അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ വി​വി​ഐ​പി​ക​ളു​ടെ അ​ടു​പ്പ​ക്കാ​ര​നു​മാ​യി​രു​ന്നു ജെ​ഫ്രി എ​പ്സ്റ്റീ​ൻ. എ​ന്നാ​ൽ, ഇ​യാ​ളു​ടെ വി​വി​ഐ​പി അ​ടു​പ്പ​ങ്ങ​ൾ നേ​രാ​യ വ​ഴി​ക്കു​ള്ള​ത​ല്ല എ​ന്ന​താ​ണ് ഇ​യാ​ളെ​യും ഇ​യാ​ളു​മാ​യി കൂ​ട്ടു​കൂ​ടി​യ​വ​രെ​യും വി​വാ​ദ​ത്തി​ലാ​ഴ്ത്തി​യ​ത്.

നൂ​റു ക​ണ​ക്കി​നു യു​വ​തി​ക​ളെ​യും കൗ​മാ​ര​ക്കാ​രി​ക​ളെ​യും ചൂ​ഷ​ണം ചെ​യ്തും ദു​രു​പ​യോ​ഗം ചെ​യ്തും സ​മ്പ​ന്ന​ർ​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും കാ​ഴ്ച​വ​ച്ചു​മൊ​ക്കെ​യാ​ണ് ഇ​യാ​ൾ വി​വി​ഐ​പി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​യ​ത്. ത​ന്‍റെ വി​ജ​യ​ക​ര​മാ​യ സാ​മ്പ​ത്തി​ക ക​രി​യ​റി​ലൂ​ടെ കോ​ടീ​ശ്വ​ര​നാ​യി മാ​റി​യ എ​പ്‌​സ്റ്റീ​ൻ, അ​തി​സ​മ്പ​ന്ന​ർ, പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഒ​രു വ​ലി​യ സൗ​ഹൃ​ദ വ​ല​യം കെ​ട്ടി​പ്പ​ടു​ത്തി​രു​ന്നു.

കൗമാരക്കാരികളായ പെൺകുട്ടികളെ ലൈംഗിക അടിമകളെപ്പോലെയാണ് ഇയാൾ കൈവശം വച്ചിരുന്നത്. വിവിഐപികളായ ഇടപാടുകാർക്കു മുന്നിലേക്കു പെൺകുട്ടികളെ പറഞ്ഞുവിട്ടു.

കണക്കിൽ മിടുക്കൻ

1953 ജ​നു​വ​രി 20ൽ ​പോ​ള എ​പ്‌​സ്റ്റീ​ന്‍റെ​യും സെ​യ്‌​മൂ​ർ എ​പ്‌​സ്റ്റീ​ന്‍റെ​യും ര​ണ്ട് മ​ക്ക​ളി​ൽ ആ​ദ്യ​ത്തെ​യാ​ളാ​യാ​ണ് എ​പ്‌​സ്റ്റീ​ന്‍റെ ജ​ന​നം. ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ മി​ക​ച്ച ക​ഴി​വ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന എ​പ്സ്റ്റീ​ൻ ഒ​രു മി​ക​ച്ച പി​യാ​നി​സ്റ്റു​മാ​യി​രു​ന്നു. 1969ൽ ​അ​ദ്ദേ​ഹം സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി.

കൂ​പ്പ​ർ യൂ​ണി​യ​ൻ ഫോ​ർ ദി ​അ​ഡ്വാ​ൻ​സ്മെ​ന്‍റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സി​ൽ 1971 വ​രെ പ​ഠി​ച്ചു. പി​ന്നീ​ട് ന്യൂ​യോ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കൂ​റ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്കു മാ​റി. മൂ​ന്നു വ​ർ​ഷം അ​വി​ടെ പ​ഠി​ച്ചെ​ങ്കി​ലും ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.

ആ​ദ്യ ആ​രോ​പ​ണം 2005ൽ

2005-​ൽ പാം ​ബീ​ച്ചി​ൽ വ​ച്ചാ​ണ് എ​പ്‌​സ്റ്റീ​നെ​തി​രെ ആ​ദ്യ​മാ​യി ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണം ഉ​യ​രു​ന്ന​ത്. 14 വ​യ​സു​കാ​രി​യാ​യ വ​ള​ർ​ത്തു മ​ക​ളെ പീ​ഡി​പ്പി​ച്ചു എ​ന്ന് ഒ​രു സ്ത്രീ ​പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ഫ്ബി​ഐ​യും കേ​സി​ൽ ഇ​ട​പെ​ട്ടു. പ​ക്ഷേ, എ​പ്സ്റ്റീ​ൻ സ്വ​ത​ന്ത്ര​നാ​യി​ത്ത​ന്നെ വി​ഹ​രി​ച്ചു. പ​ക്ഷേ, ഇ​യാ​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ റെ​ഡാ​റി​ൽ ആ​യി​രു​ന്നു.

2008-ൽ ​വീ​ണ്ടും ആ​രോ​പ​ണം വ​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക തൊ​ഴി​ലി​നു പ്രേ​രി​പ്പി​ച്ചു എ​ന്ന കു​റ്റം ഇ​യാ​ൾ​ക്കു സ​മ്മ​തി​ക്കേ​ണ്ടി വ​ന്ന​തോ​ടെ​യാ​ണ് എ​പ്സ്റ്റീ​ൻ ആ​ദ്യ​മാ​യി അ​റ​സ്റ്റി​ലാ​കു​ന്ന​ത്. 13 മാ​സം മാ​ത്രം ത​ട​വു​ശി​ക്ഷ ല​ഭി​ച്ച എ​പ്‌​സ്റ്റീ​ൻ പ​ക്ഷേ, പു​റ​ത്തി​റ​ങ്ങി. ഒ​രു ദ​ശാ​ബ്ദ​ത്തി​നു ശേ​ഷം 2019 ജൂ​ലൈ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ലൈം​ഗി​കാ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ട​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് ഇ​യാ​ൾ വീ​ണ്ടും അ​റ​സ്റ്റി​ലാ​യി ജ​യി​ല​ട​യ്ക്ക​പ്പെ​ട്ടു.

ഇ​യാ​ളു​ടെ ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ച്ചു പോ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഞെ​ട്ടി​ത്ത​രി​ച്ചു. ഒ​രു ദ്വീ​പ് സ്വ​ന്ത​മാ​ക്കി​യ ഇ‍യാ​ൾ അ​വി​ടെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ല പ്ര​മു​ഖ​ർ​ക്കും പെ​ൺ​കു​ട്ടി​ക​ളെ ന​ൽ​കി​യ​ത് ഈ ​ദ്വീ​പി​ലാ​ണെ​ന്നു പ​റ​യു​ന്നു. നൂ​റു ക​ണ​ക്കി​നു പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു ഇ​ര​ക​ൾ. ജ​യി​ലി​ൽ ആ​യ​തി​ന്‍റെ തൊ​ട്ട​ടു​ത്ത മാ​സം ഓ​ഗ​സ്റ്റ് 10ന് ​മ​ൻ​ഹാ​ൻ​ട്ട​ണി​ലെ ജ​യി​ല​റ​യ്ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ എ​പ്‌​സ്റ്റീ​നെ ക​ണ്ടെ​ത്തി.

Latest News

Corehub Up